എനിക്കും ഒരു പപ്പ


പാദസരങ്ങള്‍ അണിഞ്ഞ കുഞ്ഞി കാലൊച്ച കേള്‍ക്കാന്‍ തുടങ്ങിയപ്പോ പറന്നതാണ് മരുഭൂമിയിലേക്ക് ...അവധിക്കു നാട്ടിലേത്തിയപ്പോ കണ്ടതാണ് പിന്നെ ..  മകള്‍ അങ്ങ് വളര്‍ന്നു....നാലു വയസായി.....കപ്പടാ മീശയുള്ള  പാല്‍ക്കാരന്‍ കേവച്ചാരെ  നോക്കുന്ന  ഭീതിയോടെ  ആണ് അവള്‍ സ്വന്തം അച്ഛനെ ഒളിച്ചും പാത്തും നോക്കിയുരുന്നത്  ...ഒന്ന് അടുത്ത് ഇടപഴകി താന്‍  ശത്രു അല്ല എന്ന് അവള്‍ തിരിച്ചരിഞ്ഞപോളെക്കും    അവധി കഴിയാറായിരുന്നു  ...ജന്മം കൊണ്ട് മാത്രം അവകാപ്പെടാവുന്ന  ആ ബന്ധം ഒരച്ഛനും  മകളും എന്ന നിലയിലേക്ക് ഉയര്‍ണപോള്‍ അയാളും എന്തൊക്കയോ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു ...പ്രാരാഭ്ധങ്ങളുടെ   നൂലാമാലകള്‍  ഒരു വ ശ ത്ത്    ...യാത്ര തിരികാനുള്ള ദിവസം വിങ്ങുന്ന മനസോടെ തന്‍റെ പൊന്നോമന പുത്രിയെ നെഞ്ചോടു ചേര്‍ത്ത്  നിര്‍ത്തി   ഇടറുന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു..

ഇനി അടുത്ത പ്രാവശ്യം പപ്പാ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ മോള്‍ക്ക്‌ എന്താ കൊണ്ട് വരേണ്ടേ...? എന്ത് വേണമെങ്കിലും ചോദിച്ചോളൂ...പപ്പാ കൊണ്ട് വരും.....


"എന്നും കാണാന്‍ പറ്റുന്ന ഒരു പപ്പയെ കൊണ്ട് വരമോ"......!!!!

ആ വാക്കുകള്‍ അയാളുടെ  ഹൃദയഭിത്തികളെ ഭേദിച്ച്  ആഴ്ന്നിറങ്ങും പോളെക്കും ,  തന്നെ  എയര്‍ പോര്‍ട്ടിലേക്ക്  യാത്ര അയക്കാനുള്ള  വാഹനത്തിന്‍റെ ഹോണ്‍ മുഴങ്ങുകയായിരുന്നു...!



No comments:

Post a Comment