എന്തേ എനിക്ക് ഇങ്ങനെ



ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കഷ്ടതകള്‍ക്കും" എന്തേ എനിക്ക്   ഇങ്ങനെ     " എന്ന് നമ്മള്‍  സ്വയം ചോദിച്ചു നിരാശ പെടുമ്പോള്‍   എന്ത്   കൊണ്ട്  നാം ജിവിതത്തില്‍ സംഭവിക്കുന്ന  നല്ല കാര്യങ്ങള്‍ക്കും  "  എന്തേ എനിക്ക് ഇങ്ങനെ  " എന്ന് ചോദിക്കുന്നില്ല ?



എനിക്കും ഒരു പപ്പ


പാദസരങ്ങള്‍ അണിഞ്ഞ കുഞ്ഞി കാലൊച്ച കേള്‍ക്കാന്‍ തുടങ്ങിയപ്പോ പറന്നതാണ് മരുഭൂമിയിലേക്ക് ...അവധിക്കു നാട്ടിലേത്തിയപ്പോ കണ്ടതാണ് പിന്നെ ..  മകള്‍ അങ്ങ് വളര്‍ന്നു....നാലു വയസായി.....കപ്പടാ മീശയുള്ള  പാല്‍ക്കാരന്‍ കേവച്ചാരെ  നോക്കുന്ന  ഭീതിയോടെ  ആണ് അവള്‍ സ്വന്തം അച്ഛനെ ഒളിച്ചും പാത്തും നോക്കിയുരുന്നത്  ...ഒന്ന് അടുത്ത് ഇടപഴകി താന്‍  ശത്രു അല്ല എന്ന് അവള്‍ തിരിച്ചരിഞ്ഞപോളെക്കും    അവധി കഴിയാറായിരുന്നു  ...ജന്മം കൊണ്ട് മാത്രം അവകാപ്പെടാവുന്ന  ആ ബന്ധം ഒരച്ഛനും  മകളും എന്ന നിലയിലേക്ക് ഉയര്‍ണപോള്‍ അയാളും എന്തൊക്കയോ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു ...പ്രാരാഭ്ധങ്ങളുടെ   നൂലാമാലകള്‍  ഒരു വ ശ ത്ത്    ...യാത്ര തിരികാനുള്ള ദിവസം വിങ്ങുന്ന മനസോടെ തന്‍റെ പൊന്നോമന പുത്രിയെ നെഞ്ചോടു ചേര്‍ത്ത്  നിര്‍ത്തി   ഇടറുന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു..

ഇനി അടുത്ത പ്രാവശ്യം പപ്പാ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ മോള്‍ക്ക്‌ എന്താ കൊണ്ട് വരേണ്ടേ...? എന്ത് വേണമെങ്കിലും ചോദിച്ചോളൂ...പപ്പാ കൊണ്ട് വരും.....


"എന്നും കാണാന്‍ പറ്റുന്ന ഒരു പപ്പയെ കൊണ്ട് വരമോ"......!!!!

ആ വാക്കുകള്‍ അയാളുടെ  ഹൃദയഭിത്തികളെ ഭേദിച്ച്  ആഴ്ന്നിറങ്ങും പോളെക്കും ,  തന്നെ  എയര്‍ പോര്‍ട്ടിലേക്ക്  യാത്ര അയക്കാനുള്ള  വാഹനത്തിന്‍റെ ഹോണ്‍ മുഴങ്ങുകയായിരുന്നു...!



മഴവില്‍





മഴവില്‍ വന്നൂ 
 ഏഴു നിറം 

ആകാശ പൂ 
ഏഴു വര്‍ണം

വിരിയുമ്പോള്‍  കുടപോലെ 
വിരിഞ്ഞാലോ പൂപോലെ

കാണാനോ എന്ത് രസം
കണ്ടാലോ  വില്ലുപോലെ

വര്‍ണം വിതറും  പൂവല്ലോ
വര്‍ണിച്ചാലും തീരില്ല 

By 
മീനാക്ഷി .ആര്‍.... .നായര്‍ 

ഗുരുവും ശിഷ്യനും


ശിഷ്യന്‍  - ഞാന്‍ എപ്പോഴാണ് മറ്റുള്ളവര്‍ക്ക് ആശ്വാസം ആകുന്നത്‌ ?
ഗുരു       - നിനക്ക്  ആത്മാര്‍ഥമായി ചിരിക്കാന്‍ കഴിയുമ്പോള്‍ .

ശിഷ്യന്‍  - ഞാന്‍ എപ്പോഴാണ്  മറ്റുള്ളവര്‍ക്ക് ആശ്രയം ആകുന്നത്‌?
ഗുരു       -  നിനക്ക് ആരും കാണാതെ കരയാന്‍ കഴിയുമ്പോള്‍ .

ശിഷ്യന്‍  - ഞാന്‍ എപ്പോഴാണ് മറ്റുള്ളവര്‍ക്ക് ആലംബം  ആകുന്നത്‌?
ഗുരു      -  നിനക്ക് ഒന്നും ആഗ്രഹികാതെ സ്നേഹിക്കാന്‍ കഴിയുമ്പോള്‍ .

ശിഷ്യന്‍  - ഞാന്‍ എപ്പോഴാണ് മറ്റുള്ളവര്‍ക്ക് അനുഗ്രഹം ആകുന്നത്‌?
ഗുരു       -  നിനക്ക് എല്ലാം ക്ഷമിക്കാന്‍  കഴിയുമ്പോള്‍ .

ശിഷ്യന്‍  - ഞാന്‍ എപ്പോഴാണ് മറ്റുള്ളവര്‍ക്ക്  അനിഷേധ്യന്‍ ആകുന്നത്‌?
ഗുരു       -  നിനക്ക്  സ്നേഹത്തിനു  മുന്‍പില്‍ തലകുനിക്കാന്‍  കഴിയുമ്പോള്‍ 




.

ചിന്താശകലം


ഒരിക്കല്‍ ഒരില അടുത്തുള്ള മറ്റൊരിലോയോടായ് പറഞ്ഞു
ഞാന്‍  കൊഴിഞ്ഞു വീണാലും  നീ ഇവിടെ ഉണ്ടാവണം
മണ്ണില്‍ അലിഞ്ഞു വേരിലൂടെ  നിന്നില്‍ ഞാന്‍ എത്തുംവരെ ...!


തിരകള്‍

അലതല്ലും വെള്ളിനുരകള്‍ മണല്‍ തരികളെ പുണരുമ്പോള്‍ ...
തേടുന്നു എന്‍ കണ്മറഞ്ഞ ഓര്‍മകളെ .

തീരത്തിരുന്നു ഞാന്‍  സ്വപ്നങ്ങളെ കൈകോര്‍ക്കുമ്പോള്‍.... 
അലിയുന്നു  എന്‍ ഓര്‍മ്മകള്‍ നിന്നിലേക്ക്‌ .

തിരയായ്‌  വന്നു നീ കിന്നാരം ചൊല്ലി മടങ്ങുമ്പോള്‍ ...
അകലുന്നു  എന്‍ കിനാവുകള്‍ ബാഷ്പമായ് .

ജീവന്‍ തുടിക്കുമീ  തീരത്തെ നീ ചുംബിച്ചു മടങ്ങുമ്പോള്‍...     
മോഹിചീടുന്നു  കുളിരേകും നല്ലേ നാളെകള്‍ .