Welcome to 2012


When the bells ring in the middle of the night….
A brand new year will begin.

Let’s hold up our dreams and hopes….
And give strength to future.

Just leave it behind.....
Every bad memory that brought pain.

May peace and prosperity fill all our life….
And keep our spirit in full.

Let’s welcome the New Year with....
Enough trails to keep us strong.




എന്തൊരു ലോകം ...!!!

രാവിലെ ഒരു കപ്പു ചായയുമായി ഉമ്മറത്ത്‌ വീണുകിടന്ന പത്രം എടുത്തു നിവര്‍ത്തി...ചാര്  കസേരയില്‍ നീണ്ടു  നിവര്‍ന്നു കിടന്നു തലക്കെട്ടുകളില്‍ കണ്ണോടിച്ചു.....


ബോംബയില്‍ സ്പോടനം ..നൂറു മരണം...മാവോവാദികള്‍ അമ്പതു പേരെ നാട്ടുകാര്‍ക്ക്‌ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നു.....സോമാലിയയില്‍ പട്ടിണികൊണ്ട്  വിശന്ന അച്ഛന്‍ മകനെ സൂപ്പ് വച്ച് കുടിച്ചു...കോട്ടയത്ത്‌ എന്പതു വയസുള്ള വീട്ടമ്മയെ  അമ്പതു പേര്‍  ചേര്‍ന്ന്  പീഡിപ്പിച്ചു....ബാലികയെ അധ്യാപകന്‍ ക്രൂരമായി പീഡിപ്പിച്ചു കൊന്നു ....


തല  പെരുക്കുംപോലെ തോന്നി....ഹോ...!!!.....എന്തൊരു ലോകം..!!!..ഈ നശിച്ചലോകം..!!!.വയ്യ ഇനി സഹിക്കാന്‍ വയ്യ.....എന്തെങ്ങിലും ചെയ്തെ പറ്റൂ....!!..ഈ സമൂഹം എന്തേ ഇങ്ങനെ ആയതു...ഇനി ഇത് സഹിക്കാന്‍ വയ്യാ ...!!


ഇന്നത്തെ ചെറുപ്പക്കാരായ  നമ്മള്‍ സമയോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം...വെറുതെ സഹതപിച്ചു അലസമായി ഇരുന്നാല്‍ ഒരു പരിഹാരം ആകില്ല..മനസ് പറഞ്ഞു....ഒന്നും ആലോചില്ല...മൊബൈല്‍ എടുത്തു ...പത്രക്കാരന്‍ ഗോപാലനെ  വിളിച്ചു...ഹെലോ...ഗോപാലന്‍ അല്ലേ....നാളെ മുതല്‍ പത്രം ഇടണ്ടാട്ടോ....ഞാന്‍ പത്രം വായന നിര്‍ത്തി...ഫോണ്‍ കട്ട്‌ ചെയ്തു ...സമാധാനത്തോടെ കണ്ണുകള്‍ അടച്ചു നീണ്ടു നിവര്‍ന്നു   കിടന്ന്  കപ്പിലെ  ശേഷിച്ച ചായയും  മോന്തിയിട്ട്‌ ഒന്ന് മയങ്ങി.........!!
സമയോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ സംതൃപ്തിയോടെ .!!!!!!





സദാനന്ദന്‍റെ വിഷാദയോഗം

ഓര്‍മ വച്ച കാലം മുതല്‍കേ ഒത്തിരി സ്വപ്‌നങ്ങള്‍ സദാനന്ദന്‍ കണ്ടിരുന്നു...വലിയ വീട്ടിലെ സഹപാഠികളോടോക്കെ  സദാനന്ദന് ഒരു തരം അസൂയ ആയിരുന്നു .അവന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു അവരോടൊപ്പം പിടിച്ചു നില്‍ക്കാന്‍ അവന്‍ കണ്ട ഏക പോംവഴി .ഒരു നാളും ഞാന്‍ അവരെ പോലെ അടംബരതോടെ ജീവിക്കും ....അവന്‍ മനസ്സില്‍ എന്നും പിറ്പിറുത്തു.... ഒരു നേരത്തെ കഞ്ഞിക്കു നന്നേ പാട്  പെട്ടിരുന്നു എങ്കിലും അവന്‍റെ മാതാ പിതാക്കള്‍ അവനെയും മറ്റുള്ളവരെ  പോലെ സ്കൂളില്‍ അയച്ചു. സ്കൂളില്‍ പോയി പഠിച്ചിരുന്നു എന്ന് പറയുന്നതിനേക്കാള്‍  സ്കൂളില്‍ പോയിരുന്നു എന്ന് പറയുന്നതാണ് സദാനന്ദന്റെ സ്കൂള്‍ വിദ്യഭാസത്തെ പറ്റി പറയുമ്പോള്‍ ഏറ്റവും ഉചിതം.എങ്ങനെ എങ്കിലും പത്തു കാശു സമ്പാദിക്കണം എന്ന തീവ്രമായ ആഗ്രഹത്തില്‍ പാഠ  പുസ്തകങ്ങളുടെ പേരുപോലും സദാനന്ദന് ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല .മൂന്ന് വര്‍ഷത്തെ കഠിന ശ്രെമത്തിനൊടുവില്‍ പത്താം തരം കടക്കാനുള്ള ആഗ്രഹം ഉപേഷിച്ച്  തന്‍റെ സ്വപ്നങ്ങള്‍ക്ക്  ചിറകുവക്കാന്‍ അങ്ങ് ദൂരെ പൊന്ന്‌   കായ്ക്കുന്ന  മരുഭൂമിയിലേക്ക്  സദാനന്ദന്‍ പറന്നു .തന്‍റെ സ്വപ്ന മരുഭൂമിയിലേക്ക്  പറക്കുമ്പോള്‍  സദാനന്ദന്‍ ആകാശ നൌകയിലിരുന്നു തന്‍റെ  ശോഭന ഭാവിയുടെ സ്വപ്നത്തില്‍ മുഴുകി...കഷ്ടപ്പെട്ട് വളര്‍ത്തിയ തന്‍റെ  മാതാപിതാക്കളെ വയസുകാലത്ത് നോക്കണം..ചോര്‍ന്നൊലിക്കുന്ന  കൂര പൊളിച്ചു ഒരു മണി മാളിക പണിയണം ...സുന്ദരിയായ ഭാര്യ..കുട്ടികള്‍ ..വീട്ടുമുറ്റത്ത്‌   ആഡംബര കാറുകള്‍ അങ്ങനെ താന്‍ കണ്ട സിനിമാ സീരിയല്‍ രംഗങ്ങളുടെ ഒരു സമിശ്ര ട്രെയിലര്‍ പോലെ ആ സ്വപ്നം നീണ്ടു പോയ്കൊണ്ടിരുന്നു...


പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി പൊള്ളുന്ന വെയിലില്‍ കല്ലും മണ്ണും ചുമക്കുംപോളും സദാനന്ദന്‍ തന്‍റെ മനസിലെ സ്വപ്നങ്ങള്‍ക്ക് തീവ്രത നഷ്ടപ്പെടാതെ  കാത്തു  സൂക്ഷിച്ചു .. പട്ടിണികിടന്നു ചോര നീരാക്കി മിച്ചം പിടിച്ച സമ്പാദ്യത്തിന് നാട്ടില്‍ ശിഖരങ്ങള്‍ വക്കാന്‍ തുടങ്ങിയപ്പോള്‍ സദാനന്തനു ആവേശം ഇരട്ടിച്ചു...
ഒരുകാലത്ത്  കൂലിവേല  ചെയ്തു അന്നത്തിനു വക കണ്ടെത്തിയുരുന്ന തന്‍റെ മാതാപിതാക്കള്‍ ഇപ്പോള്‍ തങ്ങളുടെ സായാഹ്ന്നങ്ങള്‍  ക്ലബ്ബുകളില്‍ ചിലവഴിക്കാന്‍ തുടങ്ങിയപ്പോള്‍  സദാനന്തന്‍ മരുഭൂമിയിലിരുന്നു അഭിമാനിച്ചു ... കാലത്തിന്റെ കുത്തൊഴിക്കില്‍ തനിക്കും ഒരു കുടുംബം ആയപ്പോള്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് സഹയാത്രികര്‍ കൂടി...ആഡംബര മാളികയില്‍ ഇരുന്നു തന്‍റെ പ്രിയപെട്ടവര്‍ റിയാലിറ്റി ഷോ കള്‍ ആസ്വദിച്ചപ്പോള്‍ മരുഭൂമിയിലെ ചൂടില്‍ ഇരുന്ന് സദാനന്തന്‍ തനിക്കു ഒരിക്കലും ജീവിച്ചു ആസ്വദിക്കാന്‍ കഴിയാത്ത തന്‍റെ മണി മാളികയെ  മോടിപിടിപ്പിക്കുന്ന ആശയങ്ങളില്‍ മുഴുകി...തന്നെ  വിശ്വസിച്ചു ജീവിക്കുന്ന  ഭാര്യയെ നോക്കണം...മകനെ  നല്ലരീതിയില്‍ പഠിപ്പിക്കണം...മകളുടെ വിവാഹം...അങ്ങനെ ആ ആഗ്രഹങ്ങള്‍ നീണ്ടുപോയ്കൊണ്ടിരുന്നു  ...കിട്ടുന്ന കൂലി മിച്ചം പിടിച്ചു വെള്ളിയാഴ്ചകളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ പരാതികളുടെയും ,പരിഭവങ്ങളുടെയും, ആവശ്യങ്ങളുടെയും ഒരു കെട്ടുതന്നെ  അഴിച്ചു വിട്ടു തന്‍റെ പത്നി സദാന്തന്റെ  ഗള്‍ഫ്‌ ജീവിതത്തിനു ഊര്‍ജം പകര്‍ന്നുകൊണ്ടിരുന്നു .കര്‍പ്പൂരം തൊട്ടു കക്കൂസ്   വരെ വിലക്കയറ്റം നേരിടുന്ന നാടിന്‍റെ ദുരവസ്ഥ ഓര്‍മിപ്പിച്ചു തന്‍റെ ധര്മപത്നി സദാന്തന്റെ ഗള്‍ഫ്‌ ജീവിതത്തിന്റെ പ്രാധാന്യം  ഒര്മിപ്പികാന്‍ മറന്നിരുന്നില്ല..കാലങ്ങള്‍ കടന്നു പോകുമ്പോള്‍ തന്‍റെ മകളുടെ വിവാഹദിനതിനു   തന്നെ ക്കാള്‍ തന്‍റെ സംബാദ്യതിനുള്ള  പ്രാധാന്യം മരുഭൂമിയിലിരുന്നു സദാനന്തന്‍  മനസിലാക്കി...


മക്കളൊക്കെ ഒരു നിലയില്‍ ആയപ്പോള്‍ എനിയെങ്ങിലും സ്വസ്ഥമായി തന്‍റെ ഭാര്യയോടൊപ്പം സ്വന്തം വീട്ടില്‍ സുഖമായി കഴിയണം...നിര നിരയായി കിടന്നുറങ്ങുന്ന തൊഴിലാളികളുടെ ഇരുമ്പ് കട്ടിലില്‍ കിടന്നു സദാനന്തന്‍   തീരുമാനിച്ചു...വളരുന്നത്‌ കാണാതെ കുടുംബിനിയായി  മാറിയ തന്‍റെ മകളുടെ വിവാഹ ഫോട്ടോയും വര്‍ഷങ്ങള്‍ക്കും മുന്‍പ് കണ്ടു ഓര്‍മയുള്ള  തന്‍റെ ഭാര്യയെയും മകന്റെയും ചിത്രത്തില്‍ നോക്കി സദാനന്തന്‍  നെടുവീര്‍പിട്ടു...ഒരിക്കല്‍ പോലും ആസ്വദിക്കാന്‍ കഴിയാത്ത തന്‍റെ മണി മാളികയിലെ സുഖസൗകര്യങ്ങള്‍  ആസ്വദിച്ച് ശിഷ്ടകാലം കഴിയണം.നര ബാധിച്ച തന്‍റെ മുടിയിഴകളെ തഴുകിക്കൊണ്ട് 
സദാനന്തന്‍ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു...ഒരിക്കല്‍ പോലും സ്വസ്ഥമായി ഉറങ്ങാതെ നാളെയെ കുറിച്ച് അങ്കലാപ്പോടെ  സ്വപ്‌നങ്ങള്‍    കണ്ടിരുന്ന സദാനന്ദന്‍ അന്ന് ഗാഡമായി  ഉറങ്ങി...വേവലാതികളില്ലാത്ത ശാന്തമായ ഉറക്കം....സ്വപ്ന തേരിലേറി അങ്ങ് ദൂരെ മോഹങ്ങളുടെ ചക്രവാളത്തിലേക്ക് ഉള്ള യാത്ര  ..അങ്ങ് ദൂരെ .....
ഇനി ഒരിക്കലും തിരിച്ചു വരാത്ത  സ്വപങ്ങളുടെ മാത്രം ലോകത്തേക്ക് .......!!!!!!



ഞണ്ടുകള്‍



ഞണ്ടുകള്‍ സിരകളില്‍ പടരുമ്പോള്‍ 
വേദനയാല്‍ ഞെരുങ്ങുന്നു എന്‍ അസ്ഥികള്‍  ..

ക്ഷയികുന്ന പേശികളില്‍ അവ ഇരയെ തേടുമ്പോള്‍ 
എങ്ങുനിന്നോ തഴുകി ഉറക്കുന്നു പ്രതീക്ഷ.

കൊഴിയില്ലെന്‍ സ്വപ്നങ്ങളെന്നു മനസ് ചൊല്ലുമ്പോള്‍  
തേടുന്നു മനസിന്‍ കയങ്ങളില്‍ ഒരു തിരിനാളം.

എരിയുന്ന മനസിന്‍ ഉള്ളറകളില്‍ 
തിരയുന്നു ഞാന്‍ സ്വപനങ്ങളെ .

വിരിയുന്ന തളിര്‍ നാമ്പ് പോല്‍
വിടരുന്നു എങ്ങോ എന്‍ സ്വപ്‌നങ്ങള്‍. 

സ്മരണകള്‍ പിരിക്കാത്ത പ്രതീക്ഷളെ
പട്ടു ചേല ചുറ്റി ഒരിക്കീടുന്നു  ഞാന്‍ .

ഉള്ളറകളില്‍ ഞണ്ടുകള്‍ പെരുകുമ്പോളും 
വെറുതെ മോഹിച്ചീടുന്നു നല്ലെ നാളെകള്‍ .







മഴത്തുള്ളി



കുളിരേകും ഓര്‍മയായ് ഓടിയെത്തി...
കുസൃതി ചിരിയോടെ കൊരിചൊരിയുമ്പോള്‍ ...

കനവായ് മനസ്സില്‍ പെയ്തിറങ്ങി ....
കനിവോടെ മേനിയില്‍ ഇഴുകുമ്പോള്‍... 

പറയാതെ വന്നൊരു അതിഥിയെപോലെ..
പലവാക്കും ചൊല്ലി ഓടിമറയുമ്പോള്‍... 

മറക്കില്ല നിന്നെ  ഞാനോരിക്കലും
മനമാകെ കുളിരേകും  മഴത്തുള്ളീ.....


അമ്മക്കിളി

റക്ക മുറ്റാത്ത ചിറകുകള്‍ ഇളക്കുമ്പോള്‍ അമ്മക്കിളി ഒരു താങ്ങായി അവളെ പ്രോത്സാഹിപ്പിച്ചു .പതിയെ പിച്ചവച്ചു കുഞ്ഞി ചിറകുകള്‍ ഉയര്‍ത്തി അവള്‍ മുന്നോട്ടാഞ്ഞു .ആദ്യ ശ്രെമം വിഫലമായി .....ദാ കിടക്കുന്നു ...!!....അമ്മക്കിളി ചിറകുകൊണ്ടു വിരിച്ച മെത്തയില്‍..ഉത്സാഹത്തോടെ അവള്‍ പിടച്ചെനീട്ടു......ചിറകുകള്‍ക്ക് അല്പം അക്കം കൂട്ടി  അവള്‍ വേണ്ടും ഒന്നുകൂടി ശ്രെമിച്ചു..അല്പം ഒന്ന് ഉയര്‍ന്നു പൊങ്ങി വീണ്ടും  താഴേക്ക്....അവള്‍ക്കത് ആവേശമായി ..വീണ്ടും  തളരാതെ ചിറകടിച്ചു ..അമ്മക്കിളി തന്റെ ചിറകുകള്‍ വിടര്‍ത്തി അവള്‍ക്കു മുകളിലെക്കുയരന്‍ അക്കം കൊടുത്തു.


അവള്‍ നിര്‍ത്താതെ തന്‍റെ കുഞ്ഞി ചിറകുകള്‍ വേഗത്തില്‍ ചലിപ്പിച്ചു ..മെല്ലെ മെല്ലെ അവള്‍ വായുവിലേക്ക് ഉയര്‍ന്നു....അവള്‍ക്ക് ആവേശം ഇരട്ടിച്ചു...ഈ ലോകം കീഴടക്കാന്‍ പോകുന്ന ആവേശം ..അവള്‍ അതിയത്തോടെ താഴേക്ക്‌ നോക്കി ..ഇതുവരെ നോക്കി കണ്ട തന്‍റെ ലോകം കാല്‍കീഴില്‍ കാണുന്ന പോലെ അവള്‍ക്ക്‌  തോന്നി...അവളുടെ ചിറകുകള്‍ അപ്പോഴേക്ക് അതിന്‍റെ വലിപ്പത്തെക്കാള്‍  ശക്തി  സംഭരിച്ചിരുന്നു...ആ ചിറകുകളുടെ വേഗം അവളെ വാനോളം  ഉയര്‍ത്തി..കുഞ്ഞായി മാറുന്ന  ഭൂമിയിലെ പച്ചപ്പാടങ്ങളും പുല്‍മേടുകളും അവള്‍ക്കു അന്നോളമിലാത്ത കൌതുകമായി കണ്ണുകളില്‍ വിടര്‍ന്നു. 



ങ്ങളിലേക്ക് തലതിരിച്ചു ,തന്നെ ജെന്മം നല്‍കി വാനോളം ഉയര്‍ത്തിയ തന്‍റെ പൊന്നോമന അമ്മക്കിളിയെ അവള്‍ നന്ദിയോടെ നോക്കി ...ആ കണ്ണുകളില്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അലകള്‍ അവള്‍ക്കു കാണാന്‍ കഴിഞ്ഞു..വിണ്ണിലെ വെണ്മേഘങ്ങള്‍  തീര്‍ത്ത മെല്‍കൂരക്കു  കീഴെ അവള്‍ താഴെ പച്ചപരവതാനി വിരിച്ച തന്‍റെ ജന്മഗ്രിഹത്തെ ആവോളം കണ്ടാസ്വദിച്ചു.വെണ്മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു നിന്ന് സൂര്യഭഗവാന്‍ അവളെ നോക്കി പുഞ്ചിരി തൂകി ..തന്റെ കുഞ്ഞി ചിറകുകള്‍ ചൂടില്‍  തളരാന്‍ തുടങ്ങി..അവള്‍ക്കു താങ്ങായി അമ്മക്കിളി അവളോടൊപ്പം ചേര്‍ന്ന് ചിറകിട്ടടിച്ചു ...അതവള്‍ക്ക്  ആ ചൂടില്‍  വളരെ ആശ്വാസമായി...മെല്ലെ അവര്‍ ഇരുവരും ഒരു ഉയര്‍ന്ന മരച്ചില്ലയില്‍  വിശ്രമിക്കാനായി പറന്നിറങ്ങി...അഭിമാനവും സന്തോഷവും നിറഞ്ഞ മനസോടെ അവള്‍ അമ്മക്കിളിയോടു ഒട്ടി ചേര്‍ന്നിരിന്നു...അമ്മക്കിളിയുടെ ചിറകുകള്‍ അപ്പോളേക്കും അവളെ വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ചിരുന്നു . തന്‍റെ മകള്‍ ആദ്യമായി ഈ ഭൂമിയെ കാല്‍ച്ചുവട്ടില്‍ കണ്ടതിന്റെ അഭിമാനം ആ കണ്ണുകളിലും നിറഞ്ഞു നിന്നിരുന്നു.

കാതടപ്പിക്കുന്ന  ശബ്ദം കേട്ട് ചിറകുകള്‍ കിടയില്‍ തളന്നു തലചാച്ചിരുന്ന അവള്‍ ഞെട്ടി ഉണര്‍ന്നു...അവള്‍ക്ക്  ഒന്നും മനസ്സിലായില്ല  ..തന്നെ ചേര്‍ത്ത് പിടിച്ചിരുന്ന ചിറകുകള്‍ വിറക്കുന്നുണ്ടായിരുന്നു....ആ ചിറകുകള്‍ക്കിടയിലൂടെ  തന്‍റെ അമ്മക്കിളിയുടെ മുഖത്തേക്ക് ഭയം നിറഞ്ഞ കണ്ണുകളാല്‍ അവള്‍ നോക്കി...ആ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു ...മിനുമിനുത്ത തൂവലിലൂടെ നനഞ്ഞിറങ്ങിയ ചുടുചോര അവളുടെ കുഞ്ഞിച്ചിറകിലേക്ക് പടര്‍ന്നിറങ്ങി  ..ഇടറുന്ന സ്വരത്തില്‍ തന്‍റെ അമ്മക്കിളി എന്തോ പിറുപിറുക്കുന്നതായി   അവള്‍ക് തൊന്നി..തന്നെ വാത്സല്യത്തോടെ പുതപ്പിച്ച ആ ചിറകുകള്‍ അവളുടെ ദേഹത്തുനിന്നു  വഴുതിപോകുന്നുണ്ടായിരുന്നു ....ഭയം നിറഞ്ഞ കണ്ണുകളോടെ ചുറ്റും പരതുംപോളേക്കും ആ ചില്ലയില്‍ നിന്ന് തന്റെ അമ്മക്കിളി താഴേക്ക്‌ വീണിരുന്നു...തന്നെ വാനോളം പിടിച്ചുയര്‍ത്തിയ ആ ചിറകുകള്‍ ഇതാ നിശ്ചലമായിരിക്കുന്നു ...അവള്‍ കിതപ്പോടെ ചിറകുകള്‍ അടിച്ചു...അടുത്ത ഊഴം തന്റെതാണോ ..അവള്‍ ഭയപ്പാടോടെ ചുറ്റും നോക്കി .."രക്ഷപെടുക മകളെ"  ..അവളുടെ മനസ് മന്ത്രിക്കുന്നപോലെ തോന്നി ..

അവള്‍ തന്‍റെ കുഞ്ഞിച്ചിറകുകള്‍  ചലിപ്പിച്ചു പറന്നുയര്‍ന്നു....ഒന്നും അവള്‍ക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല ..അവളുടെ കുഞ്ഞിച്ചിറകുകളിലെ തളര്‍ച്ച അവള്‍ മറന്നിരിക്കുന്നു...ആ കുഞ്ഞു മനസ് വിങ്ങുന്നുണ്ടായിരുന്നു ...ഈ കാതേക്ക് തന്നെ കയ്പിടിച്ചുയര്‍ത്തിയ  തന്‍റെ പ്രിയപ്പെട്ട അമ്മ തന്നെ വിട്ടു പോയിരിക്കുന്നു ...വിധിയുടെ ക്രൂരത  അവളുടെ ഇളം മനസ്സിനെ തുളച്ചു കയറിക്കൊണ്ടിരുന്നു  ..ഭയം നിഴലിച്ച കണ്ണുകളും നീറുന്ന മനസ്സുമായ് അതിവേഗം കുഞ്ഞിച്ചിറകുകള്‍ ചലിപ്പിച് ഉരുകുന്ന ചൂടില്‍ അവള്‍ എങ്ങോട്ടെന്നിലാതെ  പറന്നു ..ക്രൂരതകള്‍  നിറഞ്ഞ ഈ ലോകത്തില്‍ അതിജീവനത്തിന്‍റെ ബാലപാഠങ്ങള്‍ പകര്‍ന്നു തന്ന തന്‍റെ അമ്മക്കിളിയെ ഓര്‍ത്ത് പിടക്കുന്ന മനസുമായി അവള്‍ ലെക്ഷ്യമില്ലാത്ത യാത്ര തുടര്‍ന്നു. 


കനല്‍ക്കാറ്റ്


കടന്നു പോയ ദിനങ്ങള്‍ ഒരു കനലായ് എരിയുന്നു മനസില്‍
കാര്‍മേഖ  കൂട്ടങ്ങള്‍ ഇരുളായ്  നിറയുമ്പോള്‍ ....

കനവായ് കണ്ടെതെല്ലാം വെര്‍ത്ഥമാനെന്നു അറിയുന്ന നിമിഷം 
കരയാനായ്‌ കണ്ണുകള്‍ അടയുമ്പോള്‍ ...

വിടരാത്ത തളിര്‍ മൊട്ടുകള്‍ വാടിക്കരിയുന്ന ഈ ജെന്മത്തില്‍ 
വിരഹത്താല്‍ മനസ് നീറുമ്പോള്‍ .....

വിളിപ്പാടകലെ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കിയിട്ട് 
വിണ്ണിലേക്ക് നീ പറന്നതെന്തേ .....



കടവ്

 നഞ്ഞ പുഴയോരത്തെ കറുകപുല്ലുകള്‍ പുതു മഴയ്ക്ക് ജീവന്‍ വച്ചു...
ഉറങ്ങി കിടന്നിരുന്ന  പുല്‍ച്ചാടികള്‍ കാലൊച്ച കേട്ടു ഞട്ടി ഉണര്‍ന്നു.ധ്രിതിയില്‍ നടക്കുമ്പോള്‍  കാല്‍ വെണ്ണയില്‍ തട്ടി അവ നനുനനുത്ത ശബ്ദം ഉണ്ടാകുന്നുണ്ടായിരുന്നു.

രാമേട്ടന്‍ അപ്പോളും   കിതപ്പോടെ വേഗത്തില്‍ മുന്നോട് ആഞ്ഞു നടന്നു.വളരെ വൈകിയാണ് അയലത്തെ സുകുമാരന്‍ പറഞ്ഞറിഞ്ഞത്.വിശ്വാസം വന്നിരുന്നില്ല ..!

ഒട്ടും  നിനച്ചിരുന്നില്ലലോ  ഇങ്ങനെ പെട്ടന്ന് സംഭവിക്കും എന്ന്....!!.ഒന്നും  ആലോചിക്കാന്‍ നിന്നില്ല കയ്യില്‍  കിട്ടിയ   കുപ്പായവും ഇട്ടു ഇറങ്ങി.
വരമ്പിന്‍റെ വക്കത്തു ചെറിയവീട്ടില പരമു കാത്തു നിപ്പുണ്ടായിരുന്നു...അവനും ചിലപ്പോള്‍ വിവരം അറിഞ്ഞു കാണും...മുഖത്ത് ഉത്കണ്ടായുമായുള്ള പരമുവിന്റെ നോട്ടം കണ്ടപ്പോള്‍ രാമേട്ടന്റെ മനസ് ഒന്ന് പിടഞ്ഞു.

ഒരു പക്ഷെ അവന്‍ അറിഞ്ഞില്ലെങ്ങില്‍ എങ്ങനെ പറയും. പക്ഷെ ആ സംശയത്തിനു നില്‍കാതെ പരമു ചോദിച്ചു..രാമേട്ടാ  ഞാന്‍  കേട്ടത് നേരാണോ..?
ഉത്തരം പറയാനാകാതെ രാമേട്ടന്‍റെ   തൊണ്ട ഇടറുന്നുണ്ടായിരുന്നു .."അതെ" ...രാമേട്ടന്‍ പറഞ്ഞു ഒപ്പിച്ചു.....!!

കൂടുതല്‍ ഒന്നും  ചോദിക്കാന്‍ നില്‍കാതെ  പരമുവും രാമേട്ടനോടൊപ്പം വേഗത്തില്‍  നടന്നു..!
വടക്കേതിലെ വേലായുധന്‍റെ  മുഖം കണ്ടപോ നെഞ്ചില്‍ ഒരു തീ കാളി.. താടിക്ക് കയ്യും കൊടുത്തുള്ള അവന്‍റെ  ഇരിപ്പ് മനസിനെ വല്ലാതെ ശ്വാസം മുട്ടിച്ചു.
രാമേട്ടന്‍ അടുത്ത് ചെന്ന് വേലായുധന്‍റെ തോളില്‍ കയ്‌വച്ചു ചോദിച്ചു ..."
എപ്പോളായിരുന്നു...? ഒന്ന് അറിയിക്കാമായിരുന്നില്ലേ ..? ഒരു വിളിപ്പാടകലെ ....ഞാന്‍ ഓടി എത്തില്ലായിരുന്നോ .?
വിറയാര്‍ന്ന രാമേട്ടന്റെ  കരങ്ങള്‍  വേലായുധന്‍റെ  ചുമലില്‍ അമര്‍ന്നു ..
വേലായുധന്‍ തല ഉയര്‍ത്തികൊണ്ട്  ഇടറിയ സ്വരത്തില്‍ ചോദിച്ചു....
" എല്ലാം പെട്ടന്നായിരുന്നു ...കൃഷ്നെട്ടനെ അറിയിച്ചോ? "
"അറിയിച്ചു..പുറപ്പെട്ടിട്ടുണ്ടെന്നാണ്  കോലോത്തെ കേശവന്‍  പറഞ്ഞത്....വൈകാതിങ്ങു എത്തുമായിരിക്കും "..രാമേട്ടന്‍ പതറുന്ന സ്വരത്തില്‍ പറഞ്ഞു
വേലയുധനോടൊപ്പം രാമേട്ടനും പരമുവും ഇരിന്നു ..ആര്‍ക്കും പരസ്പരം ഒന്നും പറയാനില്ലായിരുന്നു .
തികഞ്ഞ മൂകത...അവരുടെ മനസിലെ  ഓളങ്ങള്‍ ആ മുഖത്ത് പ്രതിഫലിക്കുണ്ടായിരുന്നു..!
ദൂരെ നിന്ന് ഒരു കിതപ്പ് അടുത്ത് വരുന്നു..."അതെ അത് കൃഷ്നെട്ടനാണ്" ..പരമു പതിയെ പറഞ്ഞു
"അല്പം വൈകിപോയി " കിതച്ചു കൊണ്ട് കൃഷ്ണേട്ടന്‍ പറഞ്ഞൊപ്പിച്ചു ...കൃഷ്ണേട്ടനും അവരോടൊപ്പം ഇരുന്നു .
അങ്ങേതിലെ വാസന്തി കുളിയും കഴിഞ്ഞു ഈറനുടുത്തു   തന്‍റെ  നനുനനുത്ത  മാദക മേനിയിളക്കി അവരുടെ മുന്‍പിലൂടെ  കടന്നു പോയി.
വേലായുധന്‍   തന്‍റെ  ആത്മസുഹൃത്തുക്കളളോടായ്  പറഞ്ഞു .....
" വരൂ  നമുക്ക് അടുത്ത കടവിലേക്ക് പോകാം....മേലേടത്തെ കല്യാണി  കുളിക്കാന്‍ വരാറായി" ..
അവര്‍ നാലുപേരും അടുത്ത കടവ് ലക്‌ഷ്യമാക്കി ധ്രിതിയില്‍ നടന്നു.!!


കുഞ്ഞി കൂട്

എനിക്ക്  അതൊരു കൌതുകം  ആയിരുന്നു  ...മഞ്ചാടി മരത്തിന്റെ  ചില്ലയില്‍  അവള്‍ ഒരു കുഞ്ഞി കൂട് കൂട്ടി  ...തന്നെക്കാള്‍  നീളമുള്ള കുഞ്ഞു കൊമ്പുകള്‍ അവള്‍ ദൂരെനിന്നു ആവെശത്തോടെ കൊണ്ട് വന്ന് ഓന്നിന് മീതെ  ഒന്നായി അവ കൂട്ടി  ചേര്‍ക്കും പോള്‍ അവള്‍ക്ക് എന്ത് ഉത്സാഹം ആയിരുന്നെന്നോ  ....!!  ..ഒരു പുത്തന്‍ പ്രതീക്ഷയുടെ തളിര്‍ നാമ്പിന്റെ പ്രകാശം അവളുടെ ഓരോ ചെഷ്ടയിലും നിറഞ്ഞു നിന്നിരുന്നു..ചാടിയും മറിഞ്ഞും അവള്‍ തന്റെ സൃഷ്ടിയെ മാറി മാറി നോക്കുന്നുണ്ടായിരുന്നു    ..മനസിലെ സ്വപ്നങ്ങള്‍ക്ക് അവള്‍ ഒരു പുത്തന്‍ ഭാവം തന്നെ ചമക്കുകയായിരുന്നു   ...ഊണും ഉറക്കുവും അവള്‍ക് ഒരു പ്രശ്നമേ ആയിരുന്നില്ല..ഒരേ ഒരു ലക്ഷ്യം ..എന്തെല്ലാം കാര്യങ്ങള്‍ ഇനി തീര്‍ക്കാനുണ്ട് ..അവള്‍  ആവെശത്തോടെ
ഓരോന്ന് ചെയ്തു തീര്‍ത്തു ..മിനുക്ക്‌ പണികള്‍ കഴിഞ്ഞു അവള്‍ തന്റെ പുത്തന്‍ വീടിന്റെ  ചന്തം മാറി നിന്ന് നോക്കി...ഇനി കുട്യോല്‍കോക്കെ
ഇഷ്ടാവോ  അവള്‍ മനസ്സില്‍ മന്ത്രിച്ചു ..കണ്ണുകളില്‍  സന്തോഷത്തിന്റെ  അലയുമായി തന്റെ പോനോമാനകള്‍ക്ക് പട്ടുമെത്ത  വിരിക്കാന്‍ അവള്‍ അകലേക്ക്‌ പറന്നു.



വസന്തം

മനസിലെ വിതുമ്പലുകള്‍ മഴയായ് പെയ്തിറങ്ങുമ്പോള്‍
പരതുന്നു നമ്മള്‍ എങ്ങോ പോയ വസന്തം..

മായുന്ന  ഓര്‍മ്മകള്‍ മിഴികള്‍ നിറക്കുമ്പോള്‍
തേടുന്നു നമ്മള്‍ എങ്ങോ ഒരു തൂവല്‍ സ്പര്‍ശം..

മങ്ങുന്ന സ്വപ്‌നങ്ങള്‍ കനലായ്‌ എരിയുമ്പോള്‍
പ്രതീക്ഷിക്കുന്നു നമ്മള്‍ എങ്ങോ ഒരു കുളിര്‍ക്കാറ്റ്..