സദാനന്ദന്‍റെ വിഷാദയോഗം

ഓര്‍മ വച്ച കാലം മുതല്‍കേ ഒത്തിരി സ്വപ്‌നങ്ങള്‍ സദാനന്ദന്‍ കണ്ടിരുന്നു...വലിയ വീട്ടിലെ സഹപാഠികളോടോക്കെ  സദാനന്ദന് ഒരു തരം അസൂയ ആയിരുന്നു .അവന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു അവരോടൊപ്പം പിടിച്ചു നില്‍ക്കാന്‍ അവന്‍ കണ്ട ഏക പോംവഴി .ഒരു നാളും ഞാന്‍ അവരെ പോലെ അടംബരതോടെ ജീവിക്കും ....അവന്‍ മനസ്സില്‍ എന്നും പിറ്പിറുത്തു.... ഒരു നേരത്തെ കഞ്ഞിക്കു നന്നേ പാട്  പെട്ടിരുന്നു എങ്കിലും അവന്‍റെ മാതാ പിതാക്കള്‍ അവനെയും മറ്റുള്ളവരെ  പോലെ സ്കൂളില്‍ അയച്ചു. സ്കൂളില്‍ പോയി പഠിച്ചിരുന്നു എന്ന് പറയുന്നതിനേക്കാള്‍  സ്കൂളില്‍ പോയിരുന്നു എന്ന് പറയുന്നതാണ് സദാനന്ദന്റെ സ്കൂള്‍ വിദ്യഭാസത്തെ പറ്റി പറയുമ്പോള്‍ ഏറ്റവും ഉചിതം.എങ്ങനെ എങ്കിലും പത്തു കാശു സമ്പാദിക്കണം എന്ന തീവ്രമായ ആഗ്രഹത്തില്‍ പാഠ  പുസ്തകങ്ങളുടെ പേരുപോലും സദാനന്ദന് ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല .മൂന്ന് വര്‍ഷത്തെ കഠിന ശ്രെമത്തിനൊടുവില്‍ പത്താം തരം കടക്കാനുള്ള ആഗ്രഹം ഉപേഷിച്ച്  തന്‍റെ സ്വപ്നങ്ങള്‍ക്ക്  ചിറകുവക്കാന്‍ അങ്ങ് ദൂരെ പൊന്ന്‌   കായ്ക്കുന്ന  മരുഭൂമിയിലേക്ക്  സദാനന്ദന്‍ പറന്നു .തന്‍റെ സ്വപ്ന മരുഭൂമിയിലേക്ക്  പറക്കുമ്പോള്‍  സദാനന്ദന്‍ ആകാശ നൌകയിലിരുന്നു തന്‍റെ  ശോഭന ഭാവിയുടെ സ്വപ്നത്തില്‍ മുഴുകി...കഷ്ടപ്പെട്ട് വളര്‍ത്തിയ തന്‍റെ  മാതാപിതാക്കളെ വയസുകാലത്ത് നോക്കണം..ചോര്‍ന്നൊലിക്കുന്ന  കൂര പൊളിച്ചു ഒരു മണി മാളിക പണിയണം ...സുന്ദരിയായ ഭാര്യ..കുട്ടികള്‍ ..വീട്ടുമുറ്റത്ത്‌   ആഡംബര കാറുകള്‍ അങ്ങനെ താന്‍ കണ്ട സിനിമാ സീരിയല്‍ രംഗങ്ങളുടെ ഒരു സമിശ്ര ട്രെയിലര്‍ പോലെ ആ സ്വപ്നം നീണ്ടു പോയ്കൊണ്ടിരുന്നു...


പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി പൊള്ളുന്ന വെയിലില്‍ കല്ലും മണ്ണും ചുമക്കുംപോളും സദാനന്ദന്‍ തന്‍റെ മനസിലെ സ്വപ്നങ്ങള്‍ക്ക് തീവ്രത നഷ്ടപ്പെടാതെ  കാത്തു  സൂക്ഷിച്ചു .. പട്ടിണികിടന്നു ചോര നീരാക്കി മിച്ചം പിടിച്ച സമ്പാദ്യത്തിന് നാട്ടില്‍ ശിഖരങ്ങള്‍ വക്കാന്‍ തുടങ്ങിയപ്പോള്‍ സദാനന്തനു ആവേശം ഇരട്ടിച്ചു...
ഒരുകാലത്ത്  കൂലിവേല  ചെയ്തു അന്നത്തിനു വക കണ്ടെത്തിയുരുന്ന തന്‍റെ മാതാപിതാക്കള്‍ ഇപ്പോള്‍ തങ്ങളുടെ സായാഹ്ന്നങ്ങള്‍  ക്ലബ്ബുകളില്‍ ചിലവഴിക്കാന്‍ തുടങ്ങിയപ്പോള്‍  സദാനന്തന്‍ മരുഭൂമിയിലിരുന്നു അഭിമാനിച്ചു ... കാലത്തിന്റെ കുത്തൊഴിക്കില്‍ തനിക്കും ഒരു കുടുംബം ആയപ്പോള്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് സഹയാത്രികര്‍ കൂടി...ആഡംബര മാളികയില്‍ ഇരുന്നു തന്‍റെ പ്രിയപെട്ടവര്‍ റിയാലിറ്റി ഷോ കള്‍ ആസ്വദിച്ചപ്പോള്‍ മരുഭൂമിയിലെ ചൂടില്‍ ഇരുന്ന് സദാനന്തന്‍ തനിക്കു ഒരിക്കലും ജീവിച്ചു ആസ്വദിക്കാന്‍ കഴിയാത്ത തന്‍റെ മണി മാളികയെ  മോടിപിടിപ്പിക്കുന്ന ആശയങ്ങളില്‍ മുഴുകി...തന്നെ  വിശ്വസിച്ചു ജീവിക്കുന്ന  ഭാര്യയെ നോക്കണം...മകനെ  നല്ലരീതിയില്‍ പഠിപ്പിക്കണം...മകളുടെ വിവാഹം...അങ്ങനെ ആ ആഗ്രഹങ്ങള്‍ നീണ്ടുപോയ്കൊണ്ടിരുന്നു  ...കിട്ടുന്ന കൂലി മിച്ചം പിടിച്ചു വെള്ളിയാഴ്ചകളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ പരാതികളുടെയും ,പരിഭവങ്ങളുടെയും, ആവശ്യങ്ങളുടെയും ഒരു കെട്ടുതന്നെ  അഴിച്ചു വിട്ടു തന്‍റെ പത്നി സദാന്തന്റെ  ഗള്‍ഫ്‌ ജീവിതത്തിനു ഊര്‍ജം പകര്‍ന്നുകൊണ്ടിരുന്നു .കര്‍പ്പൂരം തൊട്ടു കക്കൂസ്   വരെ വിലക്കയറ്റം നേരിടുന്ന നാടിന്‍റെ ദുരവസ്ഥ ഓര്‍മിപ്പിച്ചു തന്‍റെ ധര്മപത്നി സദാന്തന്റെ ഗള്‍ഫ്‌ ജീവിതത്തിന്റെ പ്രാധാന്യം  ഒര്മിപ്പികാന്‍ മറന്നിരുന്നില്ല..കാലങ്ങള്‍ കടന്നു പോകുമ്പോള്‍ തന്‍റെ മകളുടെ വിവാഹദിനതിനു   തന്നെ ക്കാള്‍ തന്‍റെ സംബാദ്യതിനുള്ള  പ്രാധാന്യം മരുഭൂമിയിലിരുന്നു സദാനന്തന്‍  മനസിലാക്കി...


മക്കളൊക്കെ ഒരു നിലയില്‍ ആയപ്പോള്‍ എനിയെങ്ങിലും സ്വസ്ഥമായി തന്‍റെ ഭാര്യയോടൊപ്പം സ്വന്തം വീട്ടില്‍ സുഖമായി കഴിയണം...നിര നിരയായി കിടന്നുറങ്ങുന്ന തൊഴിലാളികളുടെ ഇരുമ്പ് കട്ടിലില്‍ കിടന്നു സദാനന്തന്‍   തീരുമാനിച്ചു...വളരുന്നത്‌ കാണാതെ കുടുംബിനിയായി  മാറിയ തന്‍റെ മകളുടെ വിവാഹ ഫോട്ടോയും വര്‍ഷങ്ങള്‍ക്കും മുന്‍പ് കണ്ടു ഓര്‍മയുള്ള  തന്‍റെ ഭാര്യയെയും മകന്റെയും ചിത്രത്തില്‍ നോക്കി സദാനന്തന്‍  നെടുവീര്‍പിട്ടു...ഒരിക്കല്‍ പോലും ആസ്വദിക്കാന്‍ കഴിയാത്ത തന്‍റെ മണി മാളികയിലെ സുഖസൗകര്യങ്ങള്‍  ആസ്വദിച്ച് ശിഷ്ടകാലം കഴിയണം.നര ബാധിച്ച തന്‍റെ മുടിയിഴകളെ തഴുകിക്കൊണ്ട് 
സദാനന്തന്‍ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു...ഒരിക്കല്‍ പോലും സ്വസ്ഥമായി ഉറങ്ങാതെ നാളെയെ കുറിച്ച് അങ്കലാപ്പോടെ  സ്വപ്‌നങ്ങള്‍    കണ്ടിരുന്ന സദാനന്ദന്‍ അന്ന് ഗാഡമായി  ഉറങ്ങി...വേവലാതികളില്ലാത്ത ശാന്തമായ ഉറക്കം....സ്വപ്ന തേരിലേറി അങ്ങ് ദൂരെ മോഹങ്ങളുടെ ചക്രവാളത്തിലേക്ക് ഉള്ള യാത്ര  ..അങ്ങ് ദൂരെ .....
ഇനി ഒരിക്കലും തിരിച്ചു വരാത്ത  സ്വപങ്ങളുടെ മാത്രം ലോകത്തേക്ക് .......!!!!!!



No comments:

Post a Comment