കടവ്

 നഞ്ഞ പുഴയോരത്തെ കറുകപുല്ലുകള്‍ പുതു മഴയ്ക്ക് ജീവന്‍ വച്ചു...
ഉറങ്ങി കിടന്നിരുന്ന  പുല്‍ച്ചാടികള്‍ കാലൊച്ച കേട്ടു ഞട്ടി ഉണര്‍ന്നു.ധ്രിതിയില്‍ നടക്കുമ്പോള്‍  കാല്‍ വെണ്ണയില്‍ തട്ടി അവ നനുനനുത്ത ശബ്ദം ഉണ്ടാകുന്നുണ്ടായിരുന്നു.

രാമേട്ടന്‍ അപ്പോളും   കിതപ്പോടെ വേഗത്തില്‍ മുന്നോട് ആഞ്ഞു നടന്നു.വളരെ വൈകിയാണ് അയലത്തെ സുകുമാരന്‍ പറഞ്ഞറിഞ്ഞത്.വിശ്വാസം വന്നിരുന്നില്ല ..!

ഒട്ടും  നിനച്ചിരുന്നില്ലലോ  ഇങ്ങനെ പെട്ടന്ന് സംഭവിക്കും എന്ന്....!!.ഒന്നും  ആലോചിക്കാന്‍ നിന്നില്ല കയ്യില്‍  കിട്ടിയ   കുപ്പായവും ഇട്ടു ഇറങ്ങി.
വരമ്പിന്‍റെ വക്കത്തു ചെറിയവീട്ടില പരമു കാത്തു നിപ്പുണ്ടായിരുന്നു...അവനും ചിലപ്പോള്‍ വിവരം അറിഞ്ഞു കാണും...മുഖത്ത് ഉത്കണ്ടായുമായുള്ള പരമുവിന്റെ നോട്ടം കണ്ടപ്പോള്‍ രാമേട്ടന്റെ മനസ് ഒന്ന് പിടഞ്ഞു.

ഒരു പക്ഷെ അവന്‍ അറിഞ്ഞില്ലെങ്ങില്‍ എങ്ങനെ പറയും. പക്ഷെ ആ സംശയത്തിനു നില്‍കാതെ പരമു ചോദിച്ചു..രാമേട്ടാ  ഞാന്‍  കേട്ടത് നേരാണോ..?
ഉത്തരം പറയാനാകാതെ രാമേട്ടന്‍റെ   തൊണ്ട ഇടറുന്നുണ്ടായിരുന്നു .."അതെ" ...രാമേട്ടന്‍ പറഞ്ഞു ഒപ്പിച്ചു.....!!

കൂടുതല്‍ ഒന്നും  ചോദിക്കാന്‍ നില്‍കാതെ  പരമുവും രാമേട്ടനോടൊപ്പം വേഗത്തില്‍  നടന്നു..!
വടക്കേതിലെ വേലായുധന്‍റെ  മുഖം കണ്ടപോ നെഞ്ചില്‍ ഒരു തീ കാളി.. താടിക്ക് കയ്യും കൊടുത്തുള്ള അവന്‍റെ  ഇരിപ്പ് മനസിനെ വല്ലാതെ ശ്വാസം മുട്ടിച്ചു.
രാമേട്ടന്‍ അടുത്ത് ചെന്ന് വേലായുധന്‍റെ തോളില്‍ കയ്‌വച്ചു ചോദിച്ചു ..."
എപ്പോളായിരുന്നു...? ഒന്ന് അറിയിക്കാമായിരുന്നില്ലേ ..? ഒരു വിളിപ്പാടകലെ ....ഞാന്‍ ഓടി എത്തില്ലായിരുന്നോ .?
വിറയാര്‍ന്ന രാമേട്ടന്റെ  കരങ്ങള്‍  വേലായുധന്‍റെ  ചുമലില്‍ അമര്‍ന്നു ..
വേലായുധന്‍ തല ഉയര്‍ത്തികൊണ്ട്  ഇടറിയ സ്വരത്തില്‍ ചോദിച്ചു....
" എല്ലാം പെട്ടന്നായിരുന്നു ...കൃഷ്നെട്ടനെ അറിയിച്ചോ? "
"അറിയിച്ചു..പുറപ്പെട്ടിട്ടുണ്ടെന്നാണ്  കോലോത്തെ കേശവന്‍  പറഞ്ഞത്....വൈകാതിങ്ങു എത്തുമായിരിക്കും "..രാമേട്ടന്‍ പതറുന്ന സ്വരത്തില്‍ പറഞ്ഞു
വേലയുധനോടൊപ്പം രാമേട്ടനും പരമുവും ഇരിന്നു ..ആര്‍ക്കും പരസ്പരം ഒന്നും പറയാനില്ലായിരുന്നു .
തികഞ്ഞ മൂകത...അവരുടെ മനസിലെ  ഓളങ്ങള്‍ ആ മുഖത്ത് പ്രതിഫലിക്കുണ്ടായിരുന്നു..!
ദൂരെ നിന്ന് ഒരു കിതപ്പ് അടുത്ത് വരുന്നു..."അതെ അത് കൃഷ്നെട്ടനാണ്" ..പരമു പതിയെ പറഞ്ഞു
"അല്പം വൈകിപോയി " കിതച്ചു കൊണ്ട് കൃഷ്ണേട്ടന്‍ പറഞ്ഞൊപ്പിച്ചു ...കൃഷ്ണേട്ടനും അവരോടൊപ്പം ഇരുന്നു .
അങ്ങേതിലെ വാസന്തി കുളിയും കഴിഞ്ഞു ഈറനുടുത്തു   തന്‍റെ  നനുനനുത്ത  മാദക മേനിയിളക്കി അവരുടെ മുന്‍പിലൂടെ  കടന്നു പോയി.
വേലായുധന്‍   തന്‍റെ  ആത്മസുഹൃത്തുക്കളളോടായ്  പറഞ്ഞു .....
" വരൂ  നമുക്ക് അടുത്ത കടവിലേക്ക് പോകാം....മേലേടത്തെ കല്യാണി  കുളിക്കാന്‍ വരാറായി" ..
അവര്‍ നാലുപേരും അടുത്ത കടവ് ലക്‌ഷ്യമാക്കി ധ്രിതിയില്‍ നടന്നു.!!


No comments:

Post a Comment