പ്രതീക്ഷ

ഒരു ഇടിത്തീ  പോലെയാണ് ആ വാക്കുകൾ അയാളുടെ ചെവിയിൽ പതിച്ചത്‌ ..അൽപ നേരത്തേക്ക് സൊബോധം തന്നെ നഷ്ട്ടപെട്ടതുപോലെ അയാൾക്ക് തോന്നി ..തൻറെ റിപ്പോർട്ടുകൾ മറിച്ചു നോക്കികൊണ്ട്‌ ഡോക്ടർ ഒരുവിട്ട ആ  വാക്കുകൾ വീണ്ടും വീണ്ടും  അയാളുടെ ചെവിയിൽ മുഴങ്ങി ക്കൊണ്ടിരുന്നു ..താനും ഒരു കാൻസർ രോഗി   ആണെന്നു വിശ്വസിക്കാൻ അയാളുടെ മനസ് ഒട്ടും അനുവദിക്കുന്നുടായിരുന്നില്ല ..

ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി ആശുപത്രിയുടെ പടവുകൾ ഇറങ്ങുമ്പോൾ അയാളുടെ ശ രീ രം  തികച്ചും യാ ന്ത്രികമയാണ്  ചലിച്ചു കൊണ്ടിരുന്നത് .മനസ്സിൽ ഒരായിരം ചിന്തകൾ ഇരച്ചു കയറികൊണ്ടിരുന്നു .. പറക്ക മുറ്റാ ത്ത രണ്ടു പെണ്‍മക്കൾ ..ഓർമ വക്കും മുന്പേ അമ്മയെ നഷ്ടപെട്ട അവരുടെ മുന്നോട്ടുള്ള ജീവിതം...അകെ ആശ്രയമായ  നിന്ന തനിക്കു ഈ മഹാവ്യാധി .............ഇനിയെന്ത് .........എങ്ങനെ മുന്നോട്ട് ...............? ഒരായിരം ചോദ്യങ്ങൾ അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു ..ഒന്നിനും ഒരു ഉത്തരം കിട്ടുന്നില്ല ......ഈശ്വരാ ..എന്തിനു എന്നോടീ ക്രൂരത ............എന്തേ തനിക്കു മാത്രം ഇങ്ങനെ .................ഈ ലോകത്തുതന്നെ താൻ ഒറ്റപെടുന്നതായി അയാൾക്കു തോന്നി ..എത്രയോ പേർ സന്തോഷത്തോടെ കഴിയുന്നു ..തനിക്കുമാത്രം ഈ ദുർഗതി വന്നല്ലോ ..എങ്ങനെ ഞാൻ തൻറെ രോഗവിവരം കുഞ്ഞുങ്ങളോട് പറയും ..?

ഇളകി മറിഞ്ഞ മനസുമായി അയാൾ ആസ്പത്രിയുടെ കവാടത്തിൽ പകച്ചു നിന്നു ...റോഡിലൂടെ ചീറിപായുന്ന വാഹനങ്ങൾ ...ഒന്നിനു മുന്പെക്ക്‌ എടുത്തുചാടി എല്ലാം ഇവിടെ തീർത്താലോ ..?..അയാൾ തീരുമാനിച്ചുറപ്പിച്ച പോലെ ചീറിപായുന്ന വാഹനങ്ങളുടെ ഇടയിലേയ്ക്കു കാൽച്ചുവടുകൾ വക്കാനാഞ്ഞു ..പെട്ടന്ന്‌ തന്റെ ചുമലിൽ ആരോ കയ് വച്ചപോലെ തോന്നി അയാൾ ഞെട്ടി തിരിഞ്ഞു ..മുന്നോട്ടാഞ്ഞ കാലുകൾ അറിയാതെ ഉൾവലിഞ്ഞു ..നിർവികാരനായി അയാൾ തിരിഞ്ഞു നോക്കി ..തന്റെ ദുർവിധി തന്നെ അറിയിച്ച ആ ഡോക്ടർ ...ആ മുഖത്തേക്ക് വളരെ ദേയനീയമായി അയാൾ നോക്കി ..ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു " നാളെ ആണല്ലോ ഞാൻ വന്നു കാണാൻ പറഞ്ഞത്‌ ..ക്ഷമിക്കണം ..ഞാൻ നാളെ അവധിയായിരിക്കും ..നാളെ വരാൻ  പറയുമ്പോൾ ഞാൻ ഓർത്തില്ല ..എനിക്ക് നാളെ കീമോ എടുക്കാനുള്ള ഡേറ്റ് ആണ്...ഞാൻ എന്റെ അസ്സിസ്ടന്റിനോട് എല്ലാം പറഞ്ഞു ഏർപ്പാടാ ക്കിയിട്ടു ണ്ട് ..ചികിത്സയുടെ വിവരങ്ങൾ എല്ലാം ആ ഡോക്ടർ പറഞ്ഞുതരും ..പേടിക്കാനൊന്നും ഇല്ല "........ചുമലിൽ തട്ടി ആ ഡോക്ടർ നടന്നകലുമ്പോൾ അയാൾ അച്ഛര്യത്തോടെ ഒന്നും പറയാനാകാതെ നോക്കിനിന്നു ..താൻ  ഈ ലോകത്ത് ഒറ്റക്കല്ല .....തനിക്ക് ഇനിയും ജീവിക്കണം .. തന്റെ പ്രിയപ്പെട്ട കുഞ്ഞോമനകളുടെ മുഖം അയാളുടെ മനസ്സിൽ പ്രതീക്ഷകളുടെ തിരിനാളം തെളിച്ചു ..സൊബോധം വീണ്ടെടുത്ത്‌ അയാൾ വഴിയോരം ചേർന്ന് ശ്രദ്ധയോടെ  ബസ്സ്റൊപ് ലെക്ഷ്യമാക്കി  നടന്നു .