അലതല്ലും വെള്ളിനുരകള്‍ മണല്‍ തരികളെ പുണരുമ്പോള്‍ ...
തേടുന്നു എന്‍ കണ്മറഞ്ഞ ഓര്‍മകളെ .
തീരത്തിരുന്നു ഞാന്‍ സ്വപ്നങ്ങളെ കൈകോര്‍ക്കുമ്പോള്‍....
അലിയുന്നു എന്‍ ഓര്‍മ്മകള്‍ നിന്നിലേക്ക് .
തിരയായ് വന്നു നീ കിന്നാരം ചൊല്ലി മടങ്ങുമ്പോള്‍ ...
അകലുന്നു എന്‍ കിനാവുകള്‍ ബാഷ്പമായ് .
ജീവന്‍ തുടിക്കുമീ തീരത്തെ നീ ചുംബിച്ചു മടങ്ങുമ്പോള്‍...